ക്ഷേത്രത്തിലെത്തിയെ പതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ്‌ചെയ്തു.ചിറയിന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രപൂജാരി ശ്രീകുമാര്‍ നമ്പൂതിരി(67)യെയാണു ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിന്‍കീഴ് എസ്എച്ച്ഒ രാഹുല്‍ രവീന്ദ്രന്‍, എഎസ്‌ഐമാരായ ഹരി, ഷജീര്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയോടു മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പില്‍ തന്നെയുള്ള പൂജാരിയുടെ മുറിയില്‍ കയറ്റിയായിരുന്നു മന്ത്രവാദകര്‍മങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മുറിയില്‍നിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നത്രേ.

ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു പൂജാരിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പൂജാരിയുടെ മുറിയില്‍ സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു പൊലീസ് തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Vinkmag ad

Read Previous

അര്‍ണാബ് ഗോസ്വാമിയ്ക്ക് എട്ടിന്റെ പണി; റിപ്പബ്ലിക്ക് ചാനലില്‍ കൂട്ടരാജി

Read Next

പാലത്തായി കേസില്‍ അട്ടിമറിയില്ലെന്ന വാദവുമായി പി ജയരാജന്‍

Leave a Reply

Most Popular