ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസിക്ക് മർദ്ദനം. വിദേശ വനിത ആയോധനകലാ വിദഗ്ധയായിരുന്നു. അവർ സന്ന്യാസിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുകയായിരുന്നു. വിദേശ വനിതയുടെ കൈക്കരുത്തറിഞ്ഞ സന്ന്യാസിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് സംഭവം.
നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. മണികണ്ഠന്റെ മുഖത്ത് ഉള്‍പ്പടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്ന്യാസിയായി തിരുവണ്ണാമലയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസി യുവതിയുടെ ഇടിയേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് റഷ്യൻ പൗരയായ മുപ്പതുകാരി ക്ഷേത്ര നഗരിയില്‍ എത്തിയത്.
ലോക്ക് ഡൗണായതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ആത്മീയ പഠനത്തിന്റെ ഭാഗമായി തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാള്‍ വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു.
