ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ കക്ഷികളുടെ പ്രസ്താവനകൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ മറ്റൊരു ശബരിമല പ്രക്ഷോഭത്തിനാണ് ഇക്കൂട്ടർ ലക്ഷ്യമിട്ടത്.
ദേശാഭിമാനിയിലെ പ്രതിവാരപംക്തിയിലാണ് കോടിയേരിയുടെ വിമർശനം. ആരാധനാലയങ്ങൾ തുറക്കണമെന്നായിരുന്നു ആദ്യം കോൺഗ്രസും ബിജെപിയും സ്വീകരിച്ച നിലപാട്. എന്നാൽ ഇരുപാർട്ടികളും നിലപാടിൽ നിന്ന് മറുകണ്ടം ചാടിയതിനെ കുറിച്ചാണ് കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നത്.
നിലപാടിലെ തകിടംമറിയലുകൾ രാഷ്ട്രീയ സദാചാരത്തിനു നിരക്കുന്നതല്ലെന്ന് അദ്ദേഹം ആരോപിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ നിരാശയിലായ വലതുപക്ഷം പ്ലേറ്റ് മാറ്റിയിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
