അഴിമതികേസുകളില്‍ കുടുങ്ങിയ ഇസ്രായേല്‍ പ്രധാമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വീടിനുമുന്നിലെത്തിയത്. രാജിവെച്ച് പുറത്തുപോകൂ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങള്‍ വീടിനുമുന്നില്‍ തടിച്ചുകൂടുകായായിരുന്നുവെന്ന് ഇസ്ലാേേയല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ക്രൈം മിനിസ്റ്റര്‍ ഗോ ഹോം’ എന്നീ പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ നീങ്ങിയത്.
ആഴ്ചകളായി നടന്നുവരുന്ന പ്രതിഷേധം മധ്യ ജറുസലേമിലെ തെരുവുകളില്‍ ശക്തിപ്പെടുകയാണ്. നെതന്യാഹു രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിഷേധക്കാരുടെ
ആവശ്യം.
കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്നും അഴിമതി കേസിന് വിചാരണ നേരിടുന്ന നെതന്യാഹു പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇസ്രാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ 10000 ആളുകളെങ്കിലും തടിച്ചുകൂടിയിട്ടുണ്ട്.കലാപ വിരുദ്ധ സേന പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും ആളുകള്‍ പ്രതിഷേധം തുടരുകയാണ്.
2011 മുതല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുവരുന്നുണ്ട്.പ്രതിഷേധക്കാരെ ഇടതുപക്ഷക്കാരെന്നും അരാജകവാദികളുമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രാഈലില്‍ അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് നെതന്യാഹു. പണതട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിലെതിരെ ചുമത്തിയിട്ടുള്ളത്
