ക്രിസ്തുമസിന് ഏറ്റുമുട്ടാന്‍ ലാല്‍ ചിത്രമില്ല ! അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറും ക്രിസ്തുമസ് റിലിസിങ്ങില്‍ നിന്ന് മാറി ജനുവരിയിലേക്ക് മാറ്റി. ഇതോടെ മമ്മൂട്ടി ചിത്രം ഷൈലോക്ക്, പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, ജയസൂര്യയുടെ തൃശൂര്‍ പൂരം എന്നീ സിനിമകളാണ് ക്രിസ്മസ് റിലീസായി നിലവില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ആക്ഷന്‍ മാസ് എന്റര്‍ടെയിനറായി ഷൈലോക്ക്
ട്രാന്‍സും ബിഗ് ബ്രദറും ഇല്ല, ക്രിസ്മസിന് ഷൈലോക്കിനൊപ്പം തൃശൂര്‍ പൂരവും ഡ്രൈവിംഗ് ലൈസന്‍സും വലിയ പെരുന്നാളും തിയറ്ററുകള്‍ക്ക് ലഭിച്ച അറിയിപ്പ് പ്രകാരം ക്രിസ്മസ് റിലീസായി ആദ്യം ചാര്‍ട്ട് ചെയ്തിരിക്കുന്നത് മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ഷൈലോക്ക് ആണ്. ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തില്‍ നെഗറ്റീവ് ഛായയുള്ള പലിശക്കാരനാണ് മമ്മൂട്ടി. തമിഴ് താരം രാജ് കിരണ്‍ നായക തുല്യ റോളില്‍ ചിത്രത്തിലുണ്ടാകും. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഈ മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ രചന
ഡ്രൈവിംഗ് ലൈസന്‍സുമായി പൃഥ്വിയും സുരാജും
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും നായക കഥാപാത്രങ്ങളാകുന്ന ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്മസ് റിലീസ് ആയി എത്തുമെന്നറിയുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സച്ചിയുടേതാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. വാഹന കമ്പമുള്ള സൂപ്പര്‍താരവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മിലുള്ള ഈഗോ ആണ് സിനിമയുടെ പ്രമേയം. മാജിക് ഫ്രെയിംസ് റിലീസാണ് സിനിമ.
