കോൺഗ്രസ് പ്രതിഷേധത്തിൽ പിടിച്ചുനിൽക്കാനാകാതെ സ്പീക്കർ; എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ മാറ്റിവച്ചിരുന്നു.

സഭയിലെ മോശം പെരുമാറ്റം ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മീനാക്ഷി ലേഖിയായിരുന്നു സ്പീക്കറുടെ അഭാവത്തിൽ നടപടി എടുത്തത്.  സഭയുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിൽ വിളിച്ച സർവ്വകക്ഷി യോഗത്തിനുശേഷമാണ് നടപടി.

ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ച എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസഭകളും സാക്ഷ്യം വഹിച്ചത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ തുടര്‍ന്ന് സത്യഗ്രഹമിരുന്നു.

Vinkmag ad

Read Previous

കൊറോണ സംശയിച്ച വ്യക്തി വിദേശത്തേക്ക് കടന്നെന്ന ആരോപണം: ഡോ. ശിനു ശ്യാമളനെതിരെ നിയമ നടപടിക്ക് ആരോഗ്യ വകുപ്പ്

Read Next

കോൺഗ്രസ് എംഎൽഎമാർ തിരികെ എത്തും; ഡികെ ശിവകുമാർ ഇടപെടുന്നു; മധ്യപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം

Leave a Reply

Most Popular