രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പുതിയ കൊവിഡ് കേസുകള്‍. ആദ്യമായാണ് ഇത്രയും രോഗികൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ ആകെ കൊവിഡ് ബാധിതര്‍ നാലര ലക്ഷം കടന്ന് 4,56,183 ആയി. 24 മണിക്കൂറിനിടെ 465 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ 14,476 പേര്‍ മരിച്ചു. 1,83,022 ആക്ടീവ് രോഗികളടക്കം 4,56,183 പേർക്കാണ് രോഗം ബാധിച്ചത്. 2,58,685 പേർ രോഗവിമുക്തി നേടി.
അതിനിടെ, തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാഷ് ഘോഷ് (60) കോവിഡ് ബാധിച്ചു മരിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കുമ്പോഴായിരുന്നു മരണം. മേയിലാണ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചത്. ഫാൾട്ടയിൽനിന്ന് മൂന്നു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഘോഷ്.
ജൂൺ 23 വരെ 73,52,911 സാംപിളുകളും 24 മണിക്കൂറിനിടെ 2,15,195 സാംപിളുകളും പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
