കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍, കാസര്‍ഗോഡ്, മഞ്ചേശ്വരം എംഎല്‍എമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്.
എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എന്നീ എംഎല്‍എമാരാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പൊതുപരിപാടികളിലും കല്യാണത്തിലും എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു.
കാസര്‍കോട്ടെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎല്‍എമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയുമെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അറിയിച്ചു
