രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. വിദേശ സന്ദര്‍ശനം നടത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.
രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.രാജ്യത്താകെ 42000 തോളം പേര്‍ നിരീക്ഷണത്തിലാണ്.
