കോവിഡ് മഹാമാരി ലോക രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥയെ താറുമാറാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിൽ കടുത്ത വിഘാതം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. ലോകം ഈ വര്‍ഷം തന്നെ മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ഇത് കാരണമാകും.
ആഗോളവരുമാനത്തില്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് പ്രവചിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുക വികസ്വര രാജ്യങ്ങളെയായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതിനെ മറികടന്ന് മുന്നോട്ടുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ വാണിജ്യ ഘടകമായ യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളവും സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്.
