കോവിഡ് 19: രാജ്യം അതീവ ആശങ്കയിൽ; 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്ക് വൈറസ് ബാധ

രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതര അവസ്ഥയിലേയ്ക്ക്. 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 6,73,165 ആയി ഉയർന്നു.

ഇന്നലെ മാത്രം 613 പേർ  രോഗം ബാധിച്ച് മരിച്ചു. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 4 ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 7074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗവ്യാപനം ഈ വിധമെങ്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ മറികടന്ന് നാളെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും.

 

Vinkmag ad

Read Previous

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Read Next

സ്വർണ്ണക്കടത്ത് കേസിൽ ഐടി സെക്രട്ടറി പുറത്താകും; സൂത്രധാര സ്വപ്നയുമായുള്ള ബന്ധം പുറത്ത്

Leave a Reply

Most Popular