കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്എം പി. കോഴിക്കോട് മെഡിക്കല്‍ കോളോജിലേയ്ക്ക് 25 ലക്ഷം രൂപയാണ് രാജ്യസഭ എം.പി ഡോ. അമീ യാജ്നി അനുവദിച്ചത്.
വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാണ് ഈ തുക അനുവദിച്ചത്.രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോ. അമീ യാജ്നിക് തുക അനുവദിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം ,മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയില്‍ ഐ.സി.യു ക്രമീകരണം, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധി ഫണ്ട് അനുവദിച്ചതെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു.
