കോവിഡ് വ്യാപനം: പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി.  ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് റദ്ദാക്കൽ നടപടിയെന്ന് മേയർ ശ്രീകുമാർ അറിയിച്ചു.

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ് സ്ഥിതി ചെയ്യുന്നത്. രാമചന്ദ്രൻ വ്യാപാരശാലയിലെ 78 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് നഗരത്തിൽ വലിയ ഭീതി സൃഷ്‌ടിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിലെ എംജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്‌സ്. കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്.

 

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular