കൊറോണ വൈറസ് വ്യാപനം തടയാന്‍ വാല്‍വുകളുള്ള എന്‍-95 മാസ്‌കുകള്‍ സഹായിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 മാസ്കുകൾക്ക് കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് നൽകി.
എൻ95 മാസ്‌കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ, തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു.
വാണിജ്യാവശ്യത്തിനാണ് വാൽവ് ഉള്ള മാസ്‌കുകൾ ഉപയോഗിക്കുന്നത്. ഇത്തരം മാസ്‌കുകൾ അകത്തേക്ക് വരുന്ന വായുവിനെ ശുദ്ധീകരിക്കും. വാൽവിലൂടെയാണ് നാം പുറത്തുവിടുന്ന വായു പോകുന്നത്. ഇത് അടുത്ത് നിൽക്കുന്നവർക്ക് ദോഷം ചെയ്യും.
