സ്വന്തം ശരീരം കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിട്ടുനല്‍കിയ മലയാളിയാണ് സോഷ്യല്‍ മീഡിയയിലെ താരം. തളിപ്പറമ്പ് സ്വദേശി കകക്കോട്ടകത്ത് വളപ്പില്‍ കെവി സാദിഖാണ് മലയാളികളുടെ അഭിമാനമായി അബുദാബിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.
വാക്‌സിന്‍ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് നീണ്ട നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ഗവേഷണത്തിന് തയ്യാറായിരിക്കുകയാണ് സാദിഖ്.
പരീക്ഷണത്തിന് തയാറാകാന്‍ സാദിഖിന് വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല. വാക്സീന്‍ കുത്തിവച്ച് 7 ദിവസം അധികൃതര്‍ നല്‍കുന്ന ഡയറിയില്‍ അതത് ദിവസത്തെ അനുഭവങ്ങള്‍ എഴുതണം. പിന്നീട് 21 ാം ദിവസം അടുത്ത വാക്സീനും കുത്തിവയ്ക്കും. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്. കുപ്പത്ത് മുന്‍ പ്രവാസിയായ കെ.അഹമ്മദിന്റെയും കെ.വി.ഫാത്തിമയുടെയും മകനാണ് സാദിഖ്. സാദിഖിന് പിന്തുണയുമായി തളിപ്പറമ്പ് ടീം കൂട്ടായ്മയും രംഗത്തെത്തിയട്ടുണ്ട്.
എട്ട് വര്‍ഷത്തോളമായി യു എ ഇയില്‍ ജോലി ചെയ്യുന്ന ഇരുപത്തി ഒന്‍പത്കാരനായ സാദ്ദിഖ് താന്‍ വിയര്‍പ്പൊഴുക്കുന്ന രാജ്യത്തിനായി ചെയ്ത ത്യാഗം ലോകത്തിനോന്നാകെ ഉപയോഗപ്പെടുമെന്ന പ്രതീക്ഷയിലാണ്. നമ്മളില്‍ ഓരോരുത്തരും സന്മനസുകാട്ടി മുന്നിട്ടിറങ്ങിയാലെ കോറോണയെ നേരിടാന്‍ കഴിയൂവെന്നും. ഓരോ മഹാമാരിയെയും തുരത്താന്‍ ഇതുപോലെ ആയിരങ്ങള്‍ മുന്നിട്ടിറങ്ങിയതുകൊണ്ടാണ് അവയെ പ്രതിരോധിക്കാന്‍ മരുന്നുകളും വാക്‌സിനുകളും ഇന്ന് ലഭിക്കുന്നതെന്നും ഒപ്പം വാക്സിനേഷന്‍ നടത്തുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണവും സ്‌നേഹപൂര്‍വ്വമുള്ള പെരുമാറ്റവും കൂടുതല്‍ ധൈര്യം നല്‍കിയെന്നും സാദ്ദിഖ് പറഞ്ഞു.
ചൈനീസ് കമ്പനിയായ സിനഫാമുമായി ചേര്‍ന്നാണ് യു.എ.ഇ അഡ്നക്കില്‍ വാക്സിനേഷന്‍ പരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. ഇതിനോടകം നിരവധിപേര്‍ വാക്‌സിനേഷന് സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നിട്ടുള്ളതായാണ് വിവരം. വാക്സിനേഷന് വിധേയനായ സാദിഖിന് ഏഴ് ദിവസം ശരീരത്തിന്റെ പ്രത്യേകതകളെ കുറിച്ച് ഡയറിയില്‍ എഴുതിവെക്കണം. എട്ടാം ദിവസം വീണ്ടും പരിശോധനക്ക് വിധേയമാകണം. വാക്സിനേഷന്‍ പരീക്ഷണത്തിന്റെ ഫലം പൂര്‍ണമായി വ്യക്തമാകാന്‍ അഞ്ച് മാസത്തോളം സമയമെടുക്കും. യു.എ.ഇ ഭരണകൂടത്തോടൊപ്പം ലോകജനത തന്നെ ഉറ്റുനോക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയമായാണ് ആ വിജയത്തില്‍ ഒരു മലയാളിയുടെ ത്യാഗമുണ്ടെന്നതില്‍ ഒരോ മലയാളിയ്ക്കും അഭിമാനിയ്ക്കാം..
