കോവിഡ് വാക്സിന്‍ ആദ്യഘട്ടത്തില്‍ 375 പേരില്‍ പരീക്ഷിക്കും; പ്രതീക്ഷയോടെ രാജ്യം

എയിംസ് നടത്തുന്ന കോവിഡ് വാക്സിന്‍ ആദ്യഘട്ടത്തില്‍ 375 പേരിലാണ് പരീക്ഷിക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദിപ് ഗുലേറിയ. കോവിഡ് വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായ 1800 പേര്‍ എയിംസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 1,125 പേരില്‍ വാക്സിന്‍ പരീക്ഷണം നടത്തുമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

വാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തിനായി 375 പേരെയാണ് തിരഞ്ഞെടുക്കുക. ഇതിലൂടെ വാക്സിന്റെ സുരക്ഷിതത്വവും എത്ര ഡോസ് വേണമെന്നുമുള്ളത് പഠിക്കും. രണ്ടാം ഘട്ടത്തില്‍ 12 വയസുമുതല്‍ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരില്‍ പരീക്ഷണം നടത്തും.

മൂന്നാം ഘട്ടതില്‍ ഇതിലുമധികം ആളുകളില്‍ പരീക്ഷണം നടത്തും.രാജ്യവ്യാപകമായി കോവിഡിന്റെ സമൂഹവ്യാപനം സംഭവിച്ചുവെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഹോട്ട് സ്പോട്ടുകള്‍ രാജ്യത്തുണ്ട്. പ്രാദേശികമായ വ്യാപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular