കോവിഡ് മരണങ്ങള്‍ മുപ്പതിനായിരം കടന്നു; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് അമ്പതിനായിരം പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 49310 പേര്‍ക്ക്. 740 മരണവും വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയില്‍ ഇതുവരെ 30601 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1287945 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത് രോഗബാധിതരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം ലോകത്ത് കൊവിഡ് മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.

ആയിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്. 24 മണിക്കൂറിനിടെ 68, 272 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 58, 080 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 31,831 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. 9895 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാ പ്രദേശില്‍ 7998 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6472 കേസുകളാണ് തമിഴ്നാട്ടില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ അയ്യായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവില്‍ നിന്ന് മാത്രം രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളില്‍ 2496 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയര്‍ന്നത് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 8,17,208 ആയി.

Vinkmag ad

Read Previous

ടൈംസ് നൗവിൻ്റെ പുതിയ വ്യാജ വാർത്ത; ഇത്തവണ കുടുങ്ങിയത് അമിതാബ് ബച്ചൻ

Read Next

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് രഞ്ജന്‍ ഗൊഗോയിയെ പ്രധാന ക്ഷണിതാവണമെന്ന് യശ്വന്ത് സിന്‍ഹയുടെ പരിഹാസം

Leave a Reply

Most Popular