കോവിഡ് മരണങ്ങളിൽ വൻ വർദ്ധനവ്; 24 മണിക്കൂറിൽ 2003 പേർ മരിച്ചെന്ന് കേന്ദ്രം

രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധിച്ച് 2003 പേർ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ​ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിൽ പറയുന്നത്.

ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോവിഡ് മരണങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്തതാണ് മരണ നിരക്കിലെ പെട്ടെന്നുള്ള വർദ്ധനവിന് കാരണമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിശദീകരണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,974 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,54,065 ആയി. മരിച്ചവരുടെ എണ്ണം 11,903 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കുത്തനെ കൂടിയത്.

1,55,227 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,86,935 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,13,445 കേസുകൾ റിപ്പോർട്ടു ചെയ്തു. 5,537 പേർ രോഗം ബാധിച്ച് മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 48,019 ആയി ഉയർന്നു. 528 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 44,688 കേസുകളുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.

ഡൽഹിയിൽ ഇതുവരെ 1,837 പേരാണ് മരിച്ചത്. ഗുജറാത്തിൽ രോഗികളുടെ എണ്ണം 24,577 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 1,533 രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്.

Vinkmag ad

Read Previous

ഇന്ത്യയുടെ 20 ധീരജവാന്മാർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്; നയതന്ത്രബന്ധത്തിലെ പാളിച്ച ചൈന മുതലെടുക്കുന്നെന്ന് വിമർശനം

Read Next

എണ്ണവില തുടർച്ചയായി വർദ്ധിക്കുന്നു; സർക്കാർ കൂട്ടിയ തീരുവ കുറയ്ക്കുന്നില്ല

Leave a Reply

Most Popular