കോവിഡ് മരണം ചെറുക്കുന്ന ഫലപ്രദമായ മരുന്നുമായി ബ്രിട്ടീഷ് ഗവേഷകർ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരി ലോകത്താകമാനം ജീവനാശം വിതയ്ക്കുമ്പോൾ താത്ക്കാലിക ആശ്വാസമായി ഒരു മരുന്നെത്തി. കോവിഡ് മരണത്തിൽ നിന്നും രോഗികളെ രക്ഷിക്കുന്നതിന് പ്രയോജനപ്രദം എന്ന് കണ്ടെത്തിയ ഡെക്‌സാമെത്തസോണ്‍ എന്ന സ്റ്റിറോയിഡാണ് മനുഷ്യരാശിക്ക് ആശ്വാസമാകുന്നത്.

വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ  ഡെക്‌സാമെത്തസോണ്‍ (dexamethasone) കോവിഡ് മരണത്തില്‍ നിന്നും രക്ഷിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡില്‍ നിന്നുള്ള രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ബ്രിട്ടനില്‍ ഡെക്‌സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ലോകാരോഗ്യസംഘടനയും അറിയിച്ചു.

കോവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഉടന്‍ വിശദമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് വ്യക്തമാക്കി. ഡെക്‌സാമെതാസോണ്‍ എന്ന മരുന്നിന് കോവിഡിനെ ചെറുക്കാനാവുമെന്ന കണ്ടെത്തലിനെ അഭിനന്ദിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Vinkmag ad

Read Previous

ഇന്ത്യയുടെ 20 ധീരജവാന്മാർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്; നയതന്ത്രബന്ധത്തിലെ പാളിച്ച ചൈന മുതലെടുക്കുന്നെന്ന് വിമർശനം

Read Next

എണ്ണവില തുടർച്ചയായി വർദ്ധിക്കുന്നു; സർക്കാർ കൂട്ടിയ തീരുവ കുറയ്ക്കുന്നില്ല

Leave a Reply

Most Popular