കോവിഡ് ബാധിതരുടെ എണ്ണം രണ്ടാംദിനവും റെക്കോഡിലേക്ക്; ഒറ്റ ദിവസം 13,000 ത്തിൽ അധികം രോഗികൾ

ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്ത്​ 24 മണിക്കൂറിനിടെ 13,586 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഒറ്റ ദിവസം 13,000 ത്തിൽ അധികം പേർക്ക്​ കോവിഡ്​ ബാധിക്കുന്നത്​ ആദ്യമായാണ്​. 336 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയർന്നു. 1,63,248 പേരാണ്​ ചികിത്സയിലുള്ളത്​. 2,04,711 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 3,725 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തെ റെക്കോഡ് വര്‍ദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ 1,20,504 ആയി. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60, 838 പേരാണ്.

തമിഴ്‌നാട്ടില്‍ 52,334പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341 പേര്‍ രോഗമുക്തരായപ്പോള്‍ 1,969 പേര്‍ മരിച്ചു.

Vinkmag ad

Read Previous

ചൈനീസ് ഭക്ഷണം ഉപേക്ഷിക്കണം: കേന്ദ്രമന്ത്രി; ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച് റയിൽവേ

Read Next

രാജ്യം ഭയപ്പെടുത്തുന്ന സ്ഥിതിയിലേയ്ക്ക്: 24 മണിക്കൂറിൽ പതിനയ്യായിരത്തിലധികം രോഗികൾ

Leave a Reply

Most Popular