കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 5,611 പേര്‍ക്ക് പുതുതായി രോഗം, ആശങ്കയുയര്‍ത്തി തമിഴ്നാട്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനവ് രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 5,611 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 140 കൊവിഡ് മരണങ്ങളാണ് ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളുട എണ്ണം 1,06,750 കഴിഞ്ഞു.

ഇന്ന് രാവിലെ വരെയുള്ള കണക്കു പ്രകാരം രോഗം സ്ഥിരീകരിച്ചവരില്‍ 39.6 ശതമാനം ആളുകള്‍ക്ക് രോഗം ഭേദമായി. 42,298 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയ്ക്ക് ശേഷം വൈറസ് ഏറ്റവുമധികം വ്യാപിച്ചിരിക്കുന്നത് തമിഴ്നാട്ടിലാണ്. 688 പേര്‍ക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് കേസുകളുടെ എണ്ണം 12,448 ആയി ഉയര്‍ന്നു. ഗുജറാത്താണ് തമിഴ്നാടിന് പിന്നാലെയുള്ള സംസ്ഥാനം. 12,140 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് ജനസംഖ്യാ നിരക്കില്‍ ഒന്നാമതുള്ള യു.പിയില്‍ മറ്റ് സംസ്ഥാനത്തുനിന്നും തൊഴിലാളികള്‍ തിരിച്ചെത്തുന്നതോടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയാണ്. ബാസ്തി ജില്ലയിലേക്കെത്തിയ 50 തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4,926 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്

Vinkmag ad

Read Previous

ഇന്ത്യയിലെ മുസ്ലീങ്ങള്‍ കൊറോണ വാഹകര്‍; പണിതെറിച്ചിട്ടും പാഠം പഠിക്കാതെ സംഘി അനുകൂലികള്‍

Read Next

കൊച്ചിയില്‍ രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Leave a Reply

Most Popular