കോവിഡ് ബാധിച്ച മലപ്പുറം ജില്ലാ കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കോവിഡ് ആശങ്കയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം കലക്ടര്‍ക്കും ജില്ലാപോലിസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച മറ്റ് മന്ത്രിമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

മലപ്പുറം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എഎസ്പി തുടങ്ങിയ 22 പേരുടെ ഫലം പോസിറ്റീവായതോടെ ഇവരെ ചികിൽസയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കളക്ടർ അടക്കം ഉള്ളവരുടെ സമ്പർക്ക പട്ടികയിൽ വരും. കോഴിക്കോട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും.

Vinkmag ad

Read Previous

സംഘ്പരിവാര്‍ കുപ്രചരണങ്ങള്‍ പാളി; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി

Read Next

കോവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശിയ സൈബര്‍ സുരക്ഷാനയം പ്രഖ്യാപിക്കും

Leave a Reply

Most Popular