കൊവിഡ് ബാധിച്ച് വിദേശത്ത് രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. തൃശൂര്‍ മൂന്നുപീടിക സ്വദേശി തേപറമ്പില്‍ പരീദാണ് മരിച്ചത്. പരീദിന്റെ കുടുംബം ദുബൈയില്‍ നിരീക്ഷണത്തിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മക്കള്‍ക്കൊപ്പം ദുബൈയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌ക്കാര ചടങ്ങളുകള്‍ ഉള്‍പ്പടെയുള്ളവ ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തോമസ് ഡേവിഡ് ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
