കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് മാതൃകയായി ആദിവാസി ഗ്രാമഞ്ചായത്ത്; സ്വയം ക്വാറൻ്റൈൻ ചെയ്ത് ഊരിലെ ജനങ്ങൾ

സമൂഹ വ്യാപനത്തിൻ്റെ വക്കിൽ നിൽക്കുന്ന കേരളത്തിന് മാതൃകയായി ഒരു ആദിവാസി ഗ്രാമപഞ്ചായത്ത്. കേരളത്തിലെ ആദ്യത്തെ ആദിവാസി ഗ്രാമഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയാണ് കോവിഡിനെതിരെ നിതാന്ത ജാഗ്രത പുലർത്തി മാതൃകയാകുന്നത്.

കോവിഡ് പടരുന്ന സന്ദർഭത്തിൽ സ്വയം ക്വാറൻ്റൈനിലാകുകയാണ് പഞ്ചായത്തിലെ ജനങ്ങൾ ചെയ്തത്. പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. പ്രതിസന്ധികൾക്കിടയിലും സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വീടുകളില്‍ പ്രവേശിക്കൂ.

ഇടമലക്കുടിയിൽ റേഷനടക്കമുള്ള സാധനങ്ങളെല്ലാം വരുന്നത് മൂന്നാറിൽ നിന്നാണ്. ജീപ്പിൽ കൂട്ടമായി പോയി മൂന്നാറിൽ നിന്നും സാധനങ്ങളുമായി എത്തുന്ന പഴയ രീതി കോവിഡ് കാലത്ത് പാടെ ഉപേക്ഷിച്ചു. മൂന്നാറിനടുത്തുള്ള പെട്ടിമുടിയിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ ഒന്നോ രണ്ടോ പേർ പോകും. തുടർന്ന് സാധനങ്ങൾ തലച്ചുമടായി കുടികളിൽ എത്തിക്കും. സാധനങ്ങൾ കൊണ്ടുവരുന്നവർ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിൽ കഴിയും.

പുറത്തു നിന്നുള്ളവർക്ക് ഇടമലക്കുടിയിൽ പ്രവേശിക്കണമെങ്കിൽ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. കൊറോണ പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കാട്ടി ഊരുകൂട്ടം വനം, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുകളെ സമീപിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

കർണാടകയിൽ കോവിഡ് രോഗികൾ അമ്പതിനായിരമായി; വൈറസ് വ്യാപനം അനിയന്ത്രിതം

Read Next

മാസ്‌ക്ക് വലിച്ചെറിയേണ്ടിവരുമെന്ന് ബിജെപി നേതാവ്; മണ്ടത്തരത്തിന് മറുപടിയുമായി സോഷ്യല്‍ മീഡിയ

Leave a Reply

Most Popular