കോവിഡ് വ്യാപനം തടയാന്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് അന്താരാഷ്ട്ര ഗവേഷണ മാഗസിന്‍. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) പ്രസിദ്ധീകരിക്കുന്ന എം.ഐ.ടി ടെക്നോളജി റിവ്യൂ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നില്‍ പകച്ചുനിന്നപ്പോള്‍ ദ്രുതഗതിയില്‍ കേരളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നുവെന്നും ലേഖനത്തിലുണ്ട്.
ജനുവരിയില്‍ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കി രോഗ വ്യാപനത്തെ തടഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ച്ചവച്ചത്. കമ്മ്യൂണിസ്റ്റ് ആശയത്തില്‍ കഴിയുന്ന സംസ്ഥാനം ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോള്‍ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നല്‍നല്‍കിയതെന്നും ലേഖനത്തില്‍ പറയുന്നു.
‘ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്സുമാര്‍ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു’, ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.
120 വര്‍ഷമായി കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനില്‍ ബ്യൂട്ടിഫുള്‍ തിംഗ്: ഇന്‍സൈഡ് ദി സീക്രട്ട് ഓഫ് വേള്‍ഡ് ബോംബെസ് ഡാന്‍സ് ബാര്‍സ് (2010) എന്ന പുസ്തകത്തിന്റെ രചയിതാവായ സോണിയ ഫലേയ്റെയാണ് ലേഖനമെഴുതിയിരിക്കുന്നത്.
കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ, പത്തനംതിട്ട ജില്ല കലക്ടര്‍ പി ബി നൂഹ് തുടങ്ങിയവരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കും അവരുടെ നടപടികളിലൂടെയുമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലേഖനം വിലയിരുത്തുന്നത്.നേരത്തെ കൊറോണ വൈറസ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിലും ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കോവിഡിനെതിരെ കേരളാ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോര്‍ട്ടില്‍ വിശദമായി വിലയിരുത്തുന്നു.
