കൊറോണ വൈറസ് പ്രതിരോധത്തില്‍ തമിഴ്നാട് കേരളത്തെ മാതൃകയാക്കണമെന്ന് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. രാഷ്ട്രീയം മാറ്റിവച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
തമിഴ്നാട്ടിലെ എടപ്പാടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കമല്‍ ഇനിയെങ്കിലും തിരുത്താന്‍ അവര്‍ തയാറായില്ലെങ്കില്‍ അടുത്ത് തിരഞ്ഞെടുപ്പ് അവരെ തിരുത്തുമെന്നും പറഞ്ഞു. കേരളത്തിനൊപ്പം ഒഡീഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും കമല്‍ അഭിനന്ദിച്ചു. നന്നായി പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടുകയാണെന്നും മറ്റുള്ളവര്‍ മോശമാണെന്ന് അതിനു അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
