കോവിഡ് പ്രതിരോധം :ഗോമൂത്രം ,ചാണകം, പപ്പടം എന്നിവയ്ക്ക് പിന്നാലെ ചെളിയും ശംഖും

ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും കൊവിഡ് പ്രതിരോധം സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ചാണകവും പപ്പടവും കൊണ്ട് കൊവിഡ് പ്രതിരോധം തീര്‍ക്കാനാകും എന്ന വാദങ്ങള്‍ പോലും പ്രചരിച്ചിരുന്നു.കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പപ്പടം എന്ന പേരില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ‘ ഭാഭിജി പപ്പട’വുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിന് പിന്നാലെയാണ് മേഘ് വാളിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് കൊവിഡിനുള്ള പുതിയ ‘ചികിത്സ’യുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ബി.ജെ പി. എം.പി സുഖ്ബീര്‍സിംഗ് ജൗനാപുരി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് കൊവിഡ് പ്രതിരോധത്തിനുള്ള ‘വിചിത്ര വഴി’ പറഞ്ഞിരിക്കുന്നത്.ശംഖും ചെളിയും ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസുമാണ് കൊവിഡ് പ്രതിരോധത്തിനായി സുഖ് ബീര്‍ സിംഗ് നിര്‍ദ്ദേശിക്കുന്ന ‘പോംവഴി’.

ഈ ബി.ജെ.പി നേതാവ് ശംഖൂതിക്കൊണ്ട് ദേഹത്ത് ചെളി തേച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.ശംഖൂതി ചെളിയില്‍ ഇരിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.നേരത്തെ 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് ശംഖ് ഊതുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.കൊവിഡിനെതിരെ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്…ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നതിലൂടെ കുടുങ്ങിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് ഇത്തരം മണ്ടത്തരങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ഭരണമൊന്നും നടക്കുന്നില്ലെങ്കിലും മണ്ടത്തരം ആവര്‍ത്തിക്കുന്നത് തുടരുകയാണ്ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് ഉചിതമല്ലെന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം പോലും ബിജെപിക്കാർക്ക് ഇല്ലായെന്നതിൽ വലിയ അതിശയം ഒന്നും തോന്നേണ്ടതില്ല …കാരണം വ്യാജ വാർത്തകളും പ്രചാരണങ്ങളും പടച്ചു വിടുന്ന ഫാക്ടറികൾ തന്നെയാണ് സംഘപരിവാറും അവരുടെ അണികളും … വലിയ ആശങ്കകളിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഇന്ത്യയിലിപ്പോൾ ….ശാസ്ത്രജ്ഞന്മാർ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നത് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനാണ് … അതിനിടയിലാണ് ബിജെപി നേതാക്കളുടെ ഇത്തരം വിഡ്ഢിത്തരങ്ങൾ .പൊതുജനങ്ങള്‍ ഇത്ര മണ്ടന്‍മാരാണെന്ന് ബിജെപി കരുതാന്‍ പാടില്ല. ബിജെപി നേതാക്കള്‍ ജനങ്ങളെ ഞെട്ടിച്ച് കൊണ്ട് മണ്ടത്തരങ്ങള്‍ പറയുന്നത്. ഇത് പുതിയ സംഭവമൊന്നുമല്ല. ഡാര്‍വിന്റെ സിദ്ധാന്തം തെറ്റാണെന്നും മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പോലത്തെ കാര്യങ്ങള്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഒരുപോലെ തട്ടിവിടാറുണ്ട്…എന്നാൽ ലോകം മുഴുവൻ മഹാവ്യാധി പടരുന്ന സാഹചര്യത്തിൽ എങ്കിലും ഇതിനൊരു അവധി കൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം …..

Vinkmag ad

Read Previous

മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യമെന്ന് മോദി; 32 പൊതുമേഖലാ സ്ഥാപനങ്ങളടക്കം എല്ലാം വിറ്റുതുലച്ച കണക്ക് പറഞ്ഞ് കോൺഗ്രസ്

Read Next

ഒരു കോടിയുടെ കഞ്ചാവുമായി പിടിയിലായത് ബിജെപി മുന്‍ ഐടി സെല്‍ ജീവനക്കാരന്‍

Leave a Reply

Most Popular