കോവിഡ് ബാധിച്ച് ഒരോ ദിവസവും മരണസംഖ്യ കൂടുന്ന ഇറ്റലിയില്‍ മരണത്തെ പേടിച്ച് മനുഷ്യന്‍ മാനസിക രോഗികളാകുന്നുവെന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊറോണയെ ഭയന്ന് നഴസായ കാമുകന്‍ ഡോക്ടറായ കാമുകിയെ കൊല്ലുന്ന തരത്തിലേയക്ക് ഇറ്റലിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.
27കാരി ലൊറേനാ ക്വാറന്റയാണ് 28കാരനായ കാമുകന്‍ ആന്റോണിയോ ഡി പേസ് ശ്വാസം മുട്ടിച്ച് കൊന്നത്. ഇറ്റലിയിലെ സിസിലി മെസ്സീനയിലെ ജീവനക്കാരാനാണ ഇരുവരും. പോലീസിനെ വിളിച്ച് താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് നഴ്സ് അറിയിക്കുകയും ചെയ്തു. സിസിലിയില്‍ ജോലി ചെയ്തിരുന്നു ഇരുവരെയും രാജ്യത്ത് കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു.
തനിക്ക് കാമുകി കൊവിഡ് പകര്‍ത്തിയെന്ന് ആരോപിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് കാമുകന്‍ പോലീസിനോട് വ്യക്തമാക്കി. സ്ഥലത്തെത്തിയ പോലീസ് പ്രതി കൈത്തണ്ട മുറിച്ചതായി കണ്ടെത്തിയതോടെ പാരാമെഡിക്കുകളെ വിളിച്ചുവരുത്തി. ലൊറേനയുടെ ആശുപത്രിയിലെ സഹജീവനക്കാര്‍ തന്നെയാണ് കൊലപാതകിയെ രക്ഷപ്പെടുത്തിയത്.
തനിക്ക് അവള്‍ കൊറോണാവൈറസ് നല്‍കിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇറ്റലിയില്‍ ഇതുവരെ 41 ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ബാധിച്ച് മരിച്ചത്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ഭീഷണിയാണ്. ഏതാനും ആഴ്ച മുന്‍പ് ഡോക്ടര്‍ കാമുകിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഡി പേസും പോസ്റ്റ് ഇട്ടിരുന്നു.
