കോവിഡ് കാലവും സുവാർണ്ണാവസരമാക്കി ബിജെപി; പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമം

കോവിഡ് കാലത്തെയും സുവർണ്ണാവസരമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ലോകമാകെ ദുരിതത്തിലാകുന്ന അവസരത്തിൽ തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്ന് അണികളെ ഉപദേശിക്കുകയാണ് ബിജെപി നേതൃത്വം.

പ്രതിരോധ പ്രവർത്തനങ്ങളും സഹായങ്ങളുമടക്കം ചെയ്യുന്നതെല്ലാം നാലുപേർ അറിയുന്ന തരത്തിലാകണമെന്ന് ബിജെപി പ്രവർത്തകർക്ക് നേതൃത്വം നിർദേശം നൽകി. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനാണ് സർക്കുലറിലൂടെ പ്രവർത്തകർക്ക് നിർദേശം നൽകിയത്. കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം. ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്ക് മാറ്റരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോൾ ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫെയ്സ്ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്നും നിർദേശിക്കുന്നു.

ബിജെപി കേരളം എന്ന ഫെയ്സ്ബുക്ക് പേജ് എല്ലാ പ്രവർത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകൾ പതിവായി ഷെയർ ചെയ്യുകയും വേണമെന്നും ഗണേശൻ സർക്കുലറിൽ പറയുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോ​ഗ്യസേതു ആപ്പ് ബിജെപി പ്രവർത്തകർ പ്രചരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു.

സമ്പൂർണ്ണ അടച്ചിടലിനിടെ പ്രധാനമന്ത്രി രണ്ട് ടാസ്ക് നൽകിയതും ഇമേജ് ബിൽഡിംഗിൻ്റെ ഭാഗമായിട്ടാണെന്നും വിമർശനം ഉയരുന്നുണ്ട്. ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നതിനായി നടത്തിയ പാത്രം കൊട്ടലും ഒരുമയുടെ പ്രതീകമായി നടത്തിയ ടോർച്ച് തെളിയിക്കലും ഗുണപരമായ മാറ്റങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല.

Vinkmag ad

Read Previous

‘അതിജീവനത്തിന് ശേഷം ആഘോഷിക്കാം’ ലോക്‌ഡൌണ്‍ പോസ്റ്ററുമായ് മാസ്റ്റര്‍

Read Next

കേരളത്തിൽ മൂന്നാമത്തെ കോവിഡ് മരണം; മരിച്ചത് മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫ്

Leave a Reply

Most Popular