കോവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ച് “നിർഭയ മോഡൽ ” ബലാത്സംഗം

ഡൽഹിയിൽ നടന്ന നിർഭയ കേസ് ലോക മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു .അതിനു സമാനമായ സംഭവമാണ് കേരളത്തിൽ ഇന്നലെ നടന്നത് .
മഹാമാരിയിൽ നടുങ്ങി നിൽക്കുന്ന കേരളത്തെ ഞെട്ടിച്ച് എറണാകുളം ജില്ലയിലെ പാങ്കോട് അതിക്രൂരമായി എഴുപത്തഞ്ചുകാരി ബലാത്സംഗം ചെയ്യപ്പെട്ടു. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്.
ഇന്നലെയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ അല്‍പസമയം മുന്‍പ് കോലഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Vinkmag ad

Read Previous

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നിരീക്ഷണത്തിൽ പോകാത്തതെന്ത്? ചോദ്യവുമായി ദിഗ്വിജയ് സിംഗ്

Read Next

പഞ്ചാബ് മദ്യ ദുരന്തം; മെതനോൾ വിതരണം ചെയ്ത പെയിന്‍റ് കട ഉടമ അറസ്റ്റിൽ

Leave a Reply

Most Popular