പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് രാമായണം സീരിയൽ പുനഃസംപ്രേക്ഷണം ചെയ്യുകയാണ് ദൂരദർശൻ. ഇന്നുമുതലാണ് സംപ്രേക്ഷണം തുടങ്ങിയത്. രാജ്യത്ത് കോവിഡ് 19 ഭീതി നിഴലിക്കുന്ന സമയത്തും തങ്ങളുടെ മതരാഷ്ട്രീയ ചിന്തകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാരെന്ന വിമർശനമാണ് സീരിയൽ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് ഉയരുന്നത്.
രാവിലെയും രാത്രിയുമായാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ കേബിൾ ടിവി ഓപ്പറേറ്റർമാരോടും നിർബന്ധമായും ദൂരദർശൻ ചാനൽ ഉപഭോക്താക്കൾക്ക് നൽകാൻ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് നൽകിക്കഴിഞ്ഞു.
രാമായണം സീരിയൽ കാണുന്ന ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാനും പ്രസാർഭാരതി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദൂരദർശനും നന്ദി അറിയിക്കുന്ന ഹാഷ്ടാഗും ചേർക്കണമെന്നാണ് നിർദ്ദേശം.
രാജ്യവും ലോകവും കഠിനമായ പ്രതിസന്ധികൾ തരണം ചെയ്യുന്ന അവസരത്തിലും സ്വന്തം രാഷ്ട്രീയ മത താത്പര്യങ്ങളാണ് കേന്ദ്രസർക്കാരിനെ നയിക്കുന്നത്. സീരിയൽ സംപ്രേക്ഷണം ചെയ്യുന്നതിന് പ്രധാനമന്ത്രിക്ക് നന്ദിപറയാൻ നിർദ്ദേശിക്കുന്ന നരത്തിൽ തരംതാണ നിലയിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനമെന്നും വിമർശകർ പറയുന്നു.
