കോവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വൈദ്യുത ദീപം അണച്ച് ടോർച്ച് തെളിയിക്കാൻ പ്രധാനമന്തി

കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഒമ്പത് മിനിറ്റ് ജനങ്ങളോട് ദീപം തെളിയിക്കാൻ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന്  പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം. ഇതിനായി ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. രോഗത്തോടു പോരാട്ടം തുടരണം. സാമൂഹിക അകലം ഒരുകാരണവശാലും ലംഘിക്കരുത്– മോദി പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനത കർഫ്യൂവും സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചത് ഈ അഭിസംബോധനകളിലൂടെയാണ്. ലോക്ഡൗൺ അവസാനിച്ചാൽ ജനങ്ങൾ നിയന്ത്രിത രീതിയിൽ പുറത്തിറങ്ങുന്നതിന് പൊതുനയം വേണമെന്നും സംസ്ഥാനങ്ങൾ ആശയങ്ങൾ അറിയിക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ഡൗൺ കഴിഞ്ഞ ശേഷവും സഞ്ചാര നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ മാസം 14നു ലോക്ഡൗൺ പിൻവലിക്കുന്നതോടെ ആളുകൾ തള്ളിക്കയറുന്നതു നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. കോവിഡ് ജീവിതരീതിക്കുതന്നെ ഭീഷണിയാവുകയാണ്. ജീവഹാനി പരമാവധി കുറയ്ക്കുകയെന്നതാണ് രാജ്യത്തിന്റെ പൊതു ലക്ഷ്യം. പരിശോധന, വൈറസ് ബാധിതരെ കണ്ടെത്തൽ, ക്വാറന്റീൻ തുടങ്ങിയവയിൽ ശ്രദ്ധയൂന്നണം – മോദി പറഞ്ഞു.

Vinkmag ad

Read Previous

കൊറോണയ്ക്ക് ഗോ മൂത്ര ചികിത്സയുമായി ഗുജറാത്തിലെ ജനങ്ങള്‍; ദിവസവും വില്‍ക്കുന്നത് 6000 ലിറ്റര്‍ ഗോ മൂത്രം

Read Next

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

Leave a Reply

Most Popular