കോവിഡിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റലി; മനുഷ്യകോശങ്ങളിലും വിജയം

ഇറ്റലിയില്‍ നിന്നും ഇന്ന് പുറത്തുവന്ന വാര്‍ത്ത ലോകതിനാകെ സന്തോഷം പകരുന്നതാണ്…കോവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നുമാണ് ഇറ്റലിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അന്‍സ വെളിപ്പെടുത്തയിത്. മനുഷ്യ കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്സിന്‍ വികസിപ്പിച്ചത്.

റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. ആദ്യമായാണ് കോശത്തിലെ കൊറോണവൈറസിനെ വാക്സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരിലും വാക്സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Vinkmag ad

Read Previous

ഗംഗാ ജലം ഉപയോഗിച്ച് കൊറോണ ചികിത്സ; കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശം മെഡിക്കൽ റിസർച്ച് കൌൺസിലിന്

Read Next

ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

Leave a Reply

Most Popular