കോവിഡ് മഹാമരിക്കിടയിലും മുസ്ലിം വേട്ടവിടതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി അറസ്റ്റിന് പിന്നാലെ ഇന്നും പൗരത്വ ഭേദഗതിസമരത്തില്‍ പങ്കെടുത്ത ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് യു.എ.പി.എ ചുമത്തിയത്. ജാമിഅ വിദ്യാര്‍ഥികളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
ഡല്‍ഹി വംശഹത്യയുമായി ബന്ധപെട്ട എഫ്.ഐ.ആറിലാണ് ഡല്‍ഹി പൊലീസ് നടപടി. സഫൂറ സര്‍ഗാര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററാണ്. ഹൈദര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗമാണ്. ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും യു.എ.പി.എ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായി മീരാന്‍ ഹൈദറിന്റെ അഭിഭാഷകന്‍ അക്രം ഖാന്‍ ഔട്ട്‌ലുക്കി-നോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹം, കൊലപാതകം, കൊലപാതക ശ്രമം, പരസ്പര വിദ്വേഷം സൃഷ്ടിച്ച് കലാപത്തിന് ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കെതിരായ യു.എ.പി.എ കേസില്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.
