കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ കൃത്യമായി ചോദ്യം ചെയ്യുകയാണ് രാഹുൽ ഗാന്ധി. വൈറസ് വ്യാപനത്തെ തടയുന്നതിനായി സർക്കാർ കൊണ്ടുവന്ന നിരീക്ഷണ സംവിധാനമായ ആരോഗ്യസേതു ആപ്പിലെ പ്രശ്നങ്ങളടക്കം രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നിരുന്നു.
ഇപ്പോഴിതാ പിഎം കെയർ ഫണ്ടിൻ്റെ കണക്ക് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസന്ധിയിലാക്കുകയാണ് അദ്ദേഹം. കോടിക്കണക്കിന് രൂപ ഇതിനകം പിഎം കെയേര്‍സ് ഫണ്ടിലേക്ക് എത്തിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍, വ്യവസായികള്‍ എന്നിവരെല്ലാം കോടികളാണ് ദാനം ചെയ്തത്.
എന്നാല്‍ ഒരു ഓഡിറ്റുമില്ലാതെ മുന്നോട്ട് പോകുന്ന ഈ ഫണ്ട് കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കോവിഡ് മഹാമാരിക്കായി മാത്രം രൂപീകരിച്ച പിഎം കെയർ ഫണ്ട് ഇതിനോടകം നിരവധി വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. എന്നാൽ ഒന്നിനും മറുപടി പറയാതെ മുന്നോട്ട് പോകുകയാണ് കേന്ദ്രം.
