കനത്ത മഴയില്‍ കോഴിക്കോട്ട് ഉരുള്‍പൊട്ടല്‍. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ താമസസ്ഥലത്തുനിന്ന് പലായനം ചെയ്തു. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോഴിക്കോട് നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂര്‍ റോഡ് അടക്കമുള്ളവ വെള്ളത്തില്‍ മുങ്ങി. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
