കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണവും നാട്ടിലെത്താന്‍ സൗകര്യവും വേണമെന്ന് ആവശ്യം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും നിരവധി പദ്ധതികള്‍ തദ്ധേശ സ്ഥാപനങ്ങള്‍ വഴി തുടങ്ങിയെങ്കിലും കാര്യങ്ങള്‍ കൃത്യമായി നടപ്പാകുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

അതിഥി സംസ്ഥാന തൊഴിലാളികള്‍ സ്വയം സംഘടിച്ച് റോഡ് ഉപരോധിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആയിരകണക്കിനു അതിഥി തൊഴിലാളികളാണ് പായിപ്പാട് കവലയില്‍ സംഘടിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യത്തിന്ഭക്ഷണം കിട്ടുന്നില്ല, വെള്ളം കിട്ടുന്നില്ല, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ല, നാട്ടിലേക്ക് മടങ്ങണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടിച്ചിരിക്കുന്നത്.

തൃക്കൊടിത്താനം സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാരോട് ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അത് പരിശോധിക്കുന്നുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച കളക്ടര്‍ പി.കെ സുധീര്‍ ബാബു പായിപ്പാട് പത്താം വാര്‍ഡില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച്ച നാലു കോടി സഹകരണ ബാങ്കില്‍ ലേബര്‍ ഓഫീസര്‍ വിനോദ്, ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു കെ പുന്നൂസ് , പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു എനിവരുടെ നേത്യത്വത്തില്‍ ലേബര്‍ ഓണേഴ്‌സിന്റ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് അവബോധം നല്കിയിരുന്നു.

യോഗത്തില്‍ ക്യാമ്പുകള്‍ വൃത്തിയാക്കുന്നതിനും പഞ്ചായത്തിന് നിര്‍ദേശവും നല്കിയിരുന്നു. ക്യാമ്പില്‍ കഴിയുന്നവര്‍ പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലനും കര്‍ശനം നിര്‍ദേശം നല്കിയിരുന്നു. തൊഴിലാളികള്‍ക്ക് 14 വരെ ഭക്ഷണം നല്കണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് ഉച്ചയോടെ തൊഴിലാളികള്‍ പായിപ്പാട് കവലയില്‍ സംഘടിച്ചിരിക്കുന്നത്. 12000 തൊഴിലാളികളാണ് പായിപ്പാട് ഉള്ളത്. ഇതില്‍ 8200 പേര്‍ നാടുകളിലേക്ക് മടങ്ങി. 167 ക്യാമ്പുകളിലായി 3500 ഓളം പേര്‍ നിലവില്‍ കഴിയുന്നുണ്ട്.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ആഘോഷമാക്കി പോലീസിൻ്റെ ഫുട്ബോൾ കളി; കളി ലൈവ് കാണിച്ച പഞ്ചായത്തംഗത്തിന് ക്രൂരമർദ്ദനം

Read Next

അമേരിക്കയിൽ സ്ഥിതി രൂക്ഷം; മരണം ഒരു ലക്ഷം കവിയുമെന്ന് ആരോഗ്യ വിദഗ്ധൻ

Leave a Reply

Most Popular