കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ് കേന്ദ്രത്തോട് അനുമതി തേടും; വിവിധ മേഖലകളിൽ ഇളവ് നൽകാനും മന്ത്രിസഭ തീരുമാനം

ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകൾക്കാണ് ഇളവ് നൽകുക.

ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിർദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. 20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ച പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നി ജില്ലകള്‍ക്ക് ഏപ്രില്‍ 24 ന് ശേഷം ഭാഗിക ഇളവ് അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ഇതിനായി സംസ്ഥാനത്തെ മൂന്ന് സോണുകളായി തിരിക്കാന്‍ കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച് കൊണ്ടുളള കേന്ദ്രതീരുമാനത്തില്‍ മന്ത്രിസഭാ യോഗം വിയോജിച്ചു.

ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് ഭാഗികമായി ജനജീവിതം അനുവദിക്കണം. കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ സോണുകളായി തിരിച്ചത്. ഇതിന് കേന്ദ്രാനുമതി തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗണ്‍സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി.

Vinkmag ad

Read Previous

ഗള്‍ഫിനെ തകര്‍ക്കാന്‍ കോവിഡിനാകില്ല; ആശങ്കവേണ്ടെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്

Read Next

ലോകം കോവിഡില്‍ വിറയ്ക്കുന്നു; മരണം ഒന്നര ലക്ഷത്തിലേയക്ക്; അമേരിക്കയില്‍ മാത്രം മരണം 2000 കടന്നു

Leave a Reply

Most Popular