കോടികളുടെ സാമ്പത്തിക ക്രമക്കേട്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ വൈദീകനായ സഹോദരനെ സഭ പുറത്താക്കി; വിശുദ്ധനാക്കി മറുനാടന്‍ നിരന്തരം വാര്‍ത്തയെഴുതിയ ഫാ. ടോമി കരിയലക്കുളത്ത് നടത്തിയത് കോടികളുടെ വെട്ടിപ്പ് !

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ സഹോദരനായ വൈദീകനെ സഭ പുറത്താക്കി. വിശുദ്ധ വൈദീകനായി നിരന്തരം മാറുനാടന്‍ മലയാളി വാര്‍ത്തയെഴുതി മലയാളികളെ പരിചയപ്പെടുത്തിയ MCBS സന്യാസ സഭാംഗമായ ടോമി കരിയിലക്കുളത്തെയാണ് വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിയത്. സന്യാസ സഭ സ്വീകരിച്ച നടപടിക്ക് വത്തിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കുകയായിരുന്നു. MCBS സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ടോമി കരിയലക്കുളത്ത്. സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫെബ്രുവരി 17ാം തീയതി വൈദികനെതിരെ വത്തിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. മാര്‍ച്ച് 7ാം തീയതി വൈദികനെ പുറത്താക്കിയതായി വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നതായി സഭയുടെ ഡല്‍ഹി കാര്യാലയം സ്ഥിതീകരിച്ചു. പുറത്താക്കല്‍ നടപടിക്കെതിരെ വൈദികന് അപ്പോസ്‌തോലിക വിഭാഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തില്‍ പറയുന്നു. സഭയിലെ മുതിര്‍ന്ന വൈദീകനെ പുറത്താക്കുന്നതിലേയ്ക്ക് എത്തിച്ചത് സഭാ വിരുദ്ധമായ ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണെന്നാണ് സൂചന. എന്നാല്‍ സാമ്പത്തീക ക്രമക്കേടുകളെ തുടര്‍ന്നാണ് ഫാ ടോമി കരിയലക്കുളത്തെ പുറത്താക്കിയതെന്ന് ര്ശമി ആര്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരിക്കുന്നത്. ടോമി സാമ്പത്തിക ക്രമക്കേടില്‍ കൂടി സമ്പാദിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണോ സഹോദരനെ മുന്നില്‍ നിര്‍ത്തി മറുനാടന്‍ മലയാളി എന്ന മഞ്ഞപത്രം പ്രവര്‍ത്തിക്കുന്നതെന്ന സംശയമാണ രശ്മി ഉയര്‍ത്തുന്നത്.

ലണ്ടന്‍ മലയാളിയായ ഡോ ലുക്‌സണ്‍ ഫ്രാന്‍സിസിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നത് സഭയുടെ കോടികളുടെ സ്വത്തുക്കള്‍ അടിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സന്യാസ സഭ മാധ്യമങ്ങള്‍ക്ക് വിശദീകരണമൊന്നു നല്‍കിയട്ടില്ല. കൃത്യമായ തെളിവുകളോടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ വൈദീകരെ പുറത്താക്കുന്ന നടപടി സ്വീകരിക്കുക. അത് കൊണ്ട തന്നെ ഗുരുതരമായ പരാതികളായിരിക്കും ഫാ ടോമിക്കെതിരെ ഉയര്‍ന്നിരിക്കുക എന്നാണ് സൂചന.

”മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ച് ഗനിയില്‍ ആശുപത്രി സമുച്ചയം, അന്താരാഷ്ട്ര നേഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കടുത്ത നടപടിയുമായി സഭ രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് MCBS സഭയാണ് ഇയാളെ മഹാരാഷ്ട്രയിലേക്ക് അയച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അടുപ്പക്കാരനായി വൈദികന്‍ മാറി. ക്രമേണയാണ് സഭ യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞത്. 600 കോടി വിലമതിക്കുന്നുവെന്ന് കരുതപ്പെടുന്ന സ്വത്തുവകകള്‍ സഭയുടെ പേരിലല്ല. ഒടുവില്‍ സ്ഥാപനം നിയന്ത്രണത്തിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അച്ചടക്കം പാലിക്കാനുള്ള നിര്‍ദേശം വൈദികന്‍ തള്ളിയതോടെ പുറത്തേക്ക് വഴി തെളിഞ്ഞെന്നും ഡോ ലുക്‌സണ്‍റെ ഫേയസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആഴ്ച്ചകള്‍ക്ക് മുമ്പും ഈ വൈദീകനെ പുകഴ്ത്തി മറുനാടന്‍ മലയാളിയുടെ വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കത്തോലിക്കാ സഭയുടെ ഭാവി വിശുദ്ധനെന്ന തരത്തില്‍ മറുനാടന്‍ മലയാളി നിരന്തരമായി പുകഴ്ത്തിയ വൈദീകനാണ് ഇപ്പോള്‍ സഭയില്‍ നിന്ന് തന്നെ പുറത്തായിരിക്കുന്നത്.

Vinkmag ad

Read Previous

കൊറോണ സംശയിച്ച വ്യക്തി വിദേശത്തേക്ക് കടന്നെന്ന ആരോപണം: ഡോ. ശിനു ശ്യാമളനെതിരെ നിയമ നടപടിക്ക് ആരോഗ്യ വകുപ്പ്

Read Next

കോൺഗ്രസ് എംഎൽഎമാർ തിരികെ എത്തും; ഡികെ ശിവകുമാർ ഇടപെടുന്നു; മധ്യപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം

Leave a Reply

Most Popular