സാമ്പത്തിക തട്ടിപ്പില്‍ യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) ദേശിയ പ്രസിണ്ടന്‍്‌റുള്‍പ്പെട്ടെ നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഷോബി ജോസഫ് , നിതിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത് . കേസില്‍ ജാസ്മിന്‍ ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നേരത്തെ, നാല് പ്രതികള്‍ക്കെതിരെയും വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട്നോട്ടീസ് പുറത്തിറക്കി, രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലുംസര്‍ക്കുലര്‍ പതിച്ചിരുന്നു.യു.എന്‍.എ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ടുപേരെ പ്രതിചേര്‍ത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്?. ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയും കേസില്‍ പ്രതിയാണ്. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്?. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാന നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പ്രതികളും ജൂലൈ 19ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറിലേക്ക് പോയതായും സൂചന ലഭിച്ചിരുന്നു.
സംഘടനയുടെ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സംസ്ഥാന വൈസ് പ്രസിണ്ടന്റ് സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടികളുണ്ടായത്.
