രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി പ്രവർത്തിക്കാത്തതിന് മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ജീവൻരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിക്കാൻ കാലതാമസമെടുത്തതിനെയാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്.
നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്യാൻ ഉള്ള അധികാരം മാർച്ച് 19നാണ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത്. നിരോധനം ഏർപ്പെടുത്താൻ ഇത്രയും വൈകിയതിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഉപദേശം നിലനില്‍ക്കെ വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി ചെയ്തതിനെരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻ്റെ വിമര്‍ശനം.
കോവിഡ് പടരുന്നതിനിടെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലോകാരോഗ്യസംഘടനയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്ന കോവിഡ് സംരക്ഷണ ഉപകരണങ്ങള്‍ ഇന്ത്യ സംഭരിച്ചിട്ടില്ലെന്ന വിവാദം നിലനില്‍ക്കെയാണ് പുതിയ വിമര്‍ശനവുമായി രാഹുല്‍ എത്തിയത്.
ഡബ്യൂഎച്ച്ഒയുടെ ഉപദേശം അവഗണിച്ച് വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും ഇന്ത്യ മാര്‍ച്ച് 19 വരെ കയറ്റുമതി ചെയ്തായി രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപദേശം സംബന്ധിച്ച കാരവന്‍ മാഗസിന്റെ വാര്‍ത്ത പങ്കുവെച്ചാണ് രാഹുലിന്റെ വിമര്‍ശനം.
