കൊറോണ വൈറസിനെ തുരത്താന്‍ രാജ്യം കൈക്കൊള്ളുന്ന നടപടികളെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ മതിയാവില്ലെന്ന മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒ നൽകുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനപ്പെരുപ്പമുള്ള രാജ്യമായ ഇന്ത്യയുടെ നടപടി പോരെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിയെ തടയാന്‍ വിശാലമായ രീതിയില്‍ പരിശോധന നടത്തണമെന്ന് സംഘടന വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യ, കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നു വരുന്നവരെയും രണ്ടാഴ്ചത്തെ ഏകാന്തവാസത്തിനു ശേഷം ലക്ഷണങ്ങള്‍ കാണിക്കുന്നവരെയും ഇവരുമായി ബന്ധപ്പെട്ടവരെയും മാത്രമേ പരിശോധിക്കുന്നുള്ളൂ. ഇതു മതിയാവില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ ദിനേന 90 ടെസ്റ്റുകള്‍ മാത്രമാണ് നടത്തുന്നത്. 8000 ടെസ്റ്റുകള്‍ വരെ നടത്താവുന്നിടത്താണിത്. ഇത്രയും സമയം കൊണ്ട് 11500 പേരെ മാത്രമാണ് പരിശോധിച്ചത്.
മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന്റെ കാലമല്ല ഇതെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അനവസരത്തിലാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തലവന്‍ ബലറാം ഭാര്‍ഗവ പറഞ്ഞു.
