കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലുവ നഗരസഭയിലും അടുത്തുള്ള പഞ്ചായത്തുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
‘ആലുവയിലും സമീപ പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്. ഇത് കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. ഇന്ന് അര്‍ധ രാത്രിമുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. രോഗവ്യാപന സാധ്യത പൂര്‍ണ്ണമായും തടയാനാണ് നടപടി’- മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
കര്‍ഫ്യൂ മേഖലകളില്‍ കടകള്‍ പത്ത് മണി മുതല്‍ രണ്ടുമണി വരെ മാത്രമേ അനുവദിക്കുകയുള്ളു. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണ്ണിക്കര, എടത്തല, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
.
