കൊവിഡ് വൈറസ് വ്യാപനത്തില്‍ ലോകം ഏറെ കാലം പൊതുതേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന. വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയിലുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു. മിക്ക രാജ്യങ്ങളും വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തിലാണ്. ഇന്നലെ നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ലോകരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് ആദാനം ഗബ്രിയാസിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും അമേരിക്കയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. കടുത്ത ആരോപണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനക്ക് എതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള തന്റെ രാജി സാധ്യത ടെഡ്രോസ് തള്ളുകയുണ്ടായി.
കൊവിഡിനെ ചെറുത്ത രാജ്യങ്ങളില്‍ വീണ്ടും കൊറോണ വൈറസ് തിരിച്ചെത്തി. അമേരിക്കയിലും ആഫ്രിക്കയിലും കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈറസിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള സമയം രാജ്യങ്ങള്‍ക്ക് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സംഘടന നല്‍കി. അതേസമയം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ലോക ആരോഗ്യ സംഘടന ചൂണ്ടികാട്ടുന്നു
