കൊവിഡ് വൈറസിന്റെ വ്യാപനം ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ലോക ആരോഗ്യ സംഘട

കോവിഡ് വൈറസിന്റെ വ്യാപനത്തില്‍ ആശങ്കനല്‍കുന്ന റിപ്പോര്‍ട്ടാണ് ലോക ആരോഗ്യ സംഘടന പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന ഗവേണങ്ങളെ ശരിവയ്ക്കുന്നതാണ്‌ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത യുണ്ടെന്നാണ് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നേഴ്സ് തുടങ്ങിയവര്‍ക്കാണ് വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള കൂടിയ സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു പുറമേ ആളുകള്‍ അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്ന റെസ്റ്റോറന്റുകള്‍, പാര്‍ട്ടികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈറസ് വായുവില്‍ തങ്ങിനിന്ന് ആളുകളിലേക്ക് പകരാം.

സാമൂഹിക അകലം പാലിക്കുന്നത് മാത്രമാണ് ഇത്തരം രോഗവ്യാപനം തടയുന്നതിനുള്ള പോംവഴി. കൃത്യമായ വായുസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികള്‍ പോലുള്ള സ്ഥലങ്ങളാണെങ്കില്‍ രോഗാണുക്കള്‍ സാധാരണയില്‍ കൂടുതല്‍ നേരെ വായുവില്‍ തങ്ങിനിന്നേക്കാം. ഇതാണ് കൂടുതല്‍ അപകടകരം.

കൊറോണ വൈറസിന് വായുവില്‍ 8 മുതല്‍ 14 മിനുട്ട് വരെ തങ്ങിനില്‍ക്കാനുള്ള കഴിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു. ഫെയ്സ് മാസ്‌കുകള്‍, സുരക്ഷാവസ്ത്രങ്ങല്‍ എന്നിവയ്ക്കൊപ്പം സാമൂഹിക അകലവും പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

Vinkmag ad

Read Previous

രാജ്യത്തെ വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റംവരുത്താൻ കേന്ദ്രസർക്കാർ; പുതുക്കിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

Read Next

എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രം; താന്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ് ആര്‍ പി

Leave a Reply

Most Popular