കൊവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളില്‍; ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം കൂടുതല്‍ പ്രായംകൂടിയവരിലാണെന്ന് റിപ്പോര്‍ട്ട് തിരുത്തി ലോക ആരോഗ്യ സംഘടന. 20, 30, 40 വയസ്സുകാര്‍ക്കിടയില്‍ കൊവിഡ് വൈറസ് ഏറ്റവും അധികം വര്‍ധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

എന്നാല്‍ തങ്ങള്‍ രോഗബാധിതരാണെന്ന് പലപ്പോഴും ഈ വിഭാഗക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. കാരണം രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. ഇത് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടി.

രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് കനത്ത പ്രതിസന്ധിയാണ് ഇതു മൂലമുണ്ടാകുക. പ്രായമേറിയ വിഭാഗം, മാരകരോഗത്തിന് ചികിത്സയിലുള്ളവര്‍, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗം വരാനുള്ള സാധ്യതകള്‍ കൂടും- റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി ആണ് ഈ വിവരം അറിയിച്ചത്.

Vinkmag ad

Read Previous

കരിപ്പൂർ വിമാനാപകടം; അന്വേഷണം നടക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

Read Next

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രക്ഷോഭവുമയി അസമില്‍ ജനം തെരുവിലിറങ്ങി; സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളികത്തുന്നു

Leave a Reply

Most Popular