കൊവിഡ് രോഗികളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് ഗുജറാത്ത് അഹമ്മദബാദിലെ സിവിൽ ആശുപത്രി. 1200 കിടക്കകൾ കൊവിഡ് രോഗികൾക്കായി ഒരുക്കിയിട്ടുള്ള ആശുപത്രിയിൽ ഹിന്ദു- മുസ്ലീം എന്നിങ്ങളെ വേർതിരിച്ചാണ് വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഗുജറാത്ത് സർക്കാരിൻ്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ വാർഡുകൾ തരംതിരിച്ചത് എന്നാണ് മെഡിക്കൽ സൂപ്രണ്ട് ഗുണവന്ത് എച്ച് റാത്തോഡ് പറയുന്നത്. എന്നാൽ സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയായ നിതിൻ പട്ടേൽ ഈ വാർത്ത നിരാകരിച്ചു. തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മന്ത്രി പറയുന്നത്.
സാധാരണ ആശുപത്രിയില്‍ സ്ത്രീ പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും എന്നാല്‍ ഇവിടെ ഹിന്ദു മുസ്‌ലിം രോഗികള്‍ക്ക് വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഡോ. റാത്തോഡ് പ്രതികരിച്ചത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അവരോട് ചോദിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
