രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത് സംസ്ഥാനമാണ് മഹാരാഷ്ട്ര. 3081 പേർ രോഗികളായപ്പോൾ 187 മരണമാണ് മഹാമാരി മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിഷയത്തിൽ ശിവസേന നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയെ നിരന്തരം വിമർശിക്കുകയാണ് ബിജെപി നേതാവ് ദേവേന്ദ്രഫട്നാവിസ്
കോവിഡിനെ പിടിച്ചു കെട്ടാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ഉദ്ധവ് താക്കറയുടെ കീഴിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല.
കൊറോണ പ്രതിസന്ധിയും ലോക്ക് ഡൗണും നേരിടുന്നതില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരാജയപ്പെട്ടെന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ് ഫഡ്നാവിസ് നിരന്തരം വിമര്‍ശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ഈ ആരോപണം ഏറ്റുപിടിക്കുന്നുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ബിജെപി ഒറ്റക്കെട്ടല്ല. ഫഡ്നാവിസിന്‍റെ എതിര്‍ ക്യാമ്പിലുള്ള ബിജെപി നേതാക്കള്‍ ഈ ആരോപണം ഏറ്റെടുക്കുന്നില്ല എന്നതാണ് പ്രധാനം. മാത്രവുമല്ല അവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയേയും സര്‍ക്കാറിനേയും പ്രശംസിക്കുകയും ചെയ്യുന്നു.
