കൊവിഡ് ബാധിതനില്‍ നിന്നും പാകിസ്താന്‍ പ്രധാനമന്ത്രി ചെക്ക് സ്വീകരിച്ചു; ഇമ്രാന്‍ഖാന്‍ നിരീക്ഷണത്തില്‍; മന്ത്രിസഭ കോവിഡ് ഭീതിയില്‍

കൊവിഡ് രോഗബാധയെന്ന് സംശയത്തെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിരീക്ഷണത്തില്‍.പ്രധാനമന്ത്രിയെ കാണാന്‍ ഓഫിസിലെത്തിയ വ്യക്തിയ്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ഒരു സന്നദ്ധസംഘടന തലവനില്‍നിന് ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് സ്വീകരിച്ചതാണ് ഇമ്രാന്‍ ഖാന് വിനയായത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഈദി ഫൗണ്ടേഷന്‍ ചെയര്‍മാനായ ഫൈസല്‍ ഈദിയില്‍നിന്ന് ഏപ്രില്‍ 15നാണ് ഇമ്രാന്‍ ഖാന്‍ ചെക്ക് സ്വീകരിക്കുന്നത്. ഇസ്ലാമാബാദില്‍ ഇദ്ദേഹവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രത്തില്‍ ഇമ്രാന്‍ ഖാനും ഫൈസല്‍ ഈദിയും സുരക്ഷാ വസ്ത്രമോ, മാസ്‌കോ ധരിക്കാതെയാണ് പ്രത്യക്ഷപ്പെടുന്നത്.

ചാരിറ്റി ഇവന്റിന് ശേഷമുള്ള ദിവസങ്ങളില്‍ ഖാന്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലും നിരീക്ഷണത്തിലുണ്ടോ എന്ന് വ്യക്തമല്ല.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കുന്നതും ഈദി ഫൗണ്ടേഷനാണ്. സന്നദ്ധ സേവനത്തിനിടെ കോവിഡ് പകര്‍ന്ന ഫൗണ്ടേഷനിലെ ഏതെങ്കിലും അംഗങ്ങളില്‍നിന്ന് ആവാം ചെയര്‍മാനും രോഗം ബാധിച്ചതെന്ന് കരുതുന്നു.

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular