കൊവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് അയല്‍ക്കാരുടെ മര്‍ദ്ദനം. ഡൽഹി സഫദര്‍ ജെഗ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേർക്കാണ് ആക്രമണം ഉണ്ടായത്. ഗൗതം നഗറില്‍ ആണ് സംഭവം.
പഴങ്ങൾ വാങ്ങാനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ വനിതാ ഡോക്ടര്‍മാരെ ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44 വയ്സുള്ള ആളാണ് പ്രതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, തെലങ്കാനയിലും ഗുജറാത്തിലും സമാനമായ അക്രമങ്ങള്‍ വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ നടന്നിരുന്നു.
ആരോഗ്യ പ്രവർത്തകർ പോരാളികളാണ് എന്നൊക്കെ പറയുകയും അവർക്കായി പാത്രം കൊടുക്കയും ചെയ്തെങ്കിലും ജനങ്ങൾ അവരെ പേടിപ്പെടുത്തുന്ന മനുഷ്യരായി തന്നെ കാണുകയാണ്. രോഗം പകരുമോ എന്ന ഭീതിയാണ് ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളി നഴ്‌സ് അടക്കം നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് മലയാളി നഴ്‌സുമാരുടെ നാല് കുട്ടികള്‍ക്ക് അന്തിമ പരിശോധനയില്‍ രോഗമില്ലെന്ന് വ്യക്തമായി. ഇവിടെ 10 മലയാളികള്‍ അടക്കം 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
